Malayalee Christian

Christian Devotion Post New Entry

Only Full Gospel articles will be allowed on this site. Please see our statement of faith.

view:  full / summary

Veendum jenukkuka ennu paranjal enthanartham?

Posted by Malayalee Christian on May 5, 2012 at 11:50 AM Comments comments (0)

ചോദ്യം: വീണ്ടും ജനിച്ച ദൈവപൈതല്‍ ആയിത്തീരുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?

 

ഉത്തരം: വേദപുസ്തകത്തില്‍ ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം തന്നിരിക്കുന്നത്‌ യോഹ.3:1-21 വരെയുള്ള വാക്യങ്ങളിലാണ്‌. പരീശന്‍മാരുടെ പ്രമാണിയും യെഹൂദന്‍മാരുടെ ഭരണാധികാരികളില്‍ ഒരുവനുമായിരുന്ന നിക്കോദേമോസ്‌ ഒരു രാത്രിയില്‍ യേശുവിനെ ഒരു ചോദ്യവുമായി സമീപിച്ചു.

 

യേശു അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇപ്രകാരം പറഞ്ഞു: "ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവ രാജ്യം കാണ്‍മാന്‍ ആര്‍ക്കും കഴികയില്ല..." (വാക്യം 3). അപ്പോള്‍ നിക്കോദേമോസ്‌ യേശുവിനോട്‌, "മനുഷന്‍ വൃദ്ധനായ ശേഷം ജനിക്കുന്നത്‌ എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു" (വാക്യം 4). "അതിനു യേശു, ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്തിനാലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല. ജഡത്താല്‍ ജനിച്ചത്‌ ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത്‌ ആത്മാവാകുന്നു. നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന്‌ ഞാന്‍ നിങ്ങളോടു പറകയാല്‍ ആശ്ചര്യപ്പെടരുത്‌ (വാക്യ.5,6,7).

 

"വീണ്ടും ജനനം" എന്ന ശൈലിയുടെ അക്ഷരാര്‍ത്ഥം "ഉയരത്തില്‍ നിന്ന്‌ ജനിക്കുക" എന്നത്രേ. നിക്കോദേമോസിന്‌ വാസ്തവത്തില്‍ ഒരു ആവശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന്‌ ഒരു മാറ്റം ആവശ്യമായിരുന്നു. അദ്ദേഹത്തിന്‌ ഒരു ആത്മീയ രൂപാന്തരീകരണം ആവശ്യമായിരുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരള്‍ക്ക്‌ നിത്യജീവന്‍ സൌജന്യമായി നല്‍കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനമാണ്‌ വീണ്ടും ജനനം എന്നത്‌ (2കൊരി.5:17; തീത്തോ.3:5; 1പത്രോ.1:3; 1യോഹ.2:29; 3:9; 4:7; 5:1-4,18). യോഹ.1:12,13 വായിച്ചാല്‍ യേശുക്രിസ്തു മുഖാന്തരം "വീണ്ടും ജനിച്ച" വ്യക്തി ഒരു "ദൈവ പൈതല്‍" ആയിത്തീരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്‌.

 

ന്യായമായി ഒരു ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്‌. "ഒരു വ്യക്തിക്ക്‌ വീണ്ടും ജനനം എന്തുകാണ്ടാണ്‌ ആവശ്യമായിരിക്കുന്നത്‌?" അപ്പൊസ്തലനായ പൌലോസ്‌ എഫെ.2:1 ല്‍ ഇങ്ങനെ പറയുന്നു: "അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവന്‍ ഉയിര്‍പ്പിച്ചു". റോമാ ലേഖനം 3:23 ല്‍ അപ്പൊസ്തലന്‍ പറയുന്നത്‌ ശ്രദ്ധിക്കുക. "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത്‌ ദൈവ തേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു". അതുകൊണ്ട്‌ ഒരു വ്യക്തിയുടെ പാപം ക്ഷമിക്കപ്പെട്ട്‌ അവന്‌ ദൈവവുമായി ബന്ധമുള്ളവനായിത്തീരണമെങ്കില്‍ അവന്‍ വീണ്ടും ജനിക്കേണ്ടത്‌ ആവശ്യമാണ്‌.

അതെങ്ങനെയാണ്‌ സംഭവിക്കുന്നത്‌? എഫെ.2:8,9 ഇങ്ങനെ പറയുന്നു. "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേ ആകുന്നു". ഒരുവന്‍ രക്ഷിക്കപ്പെടുംബോള്‍, അവന്‍ വീണ്ടും ജനിക്കുന്നു; ആത്മീയമായി പുതുക്കം പ്രാപിക്കുന്നു; അവന്‍ വീണ്ടും ജനനത്താല്‍ ദൈവപൈതലായിത്തീര്‍ന്നിരിക്കുന്ന​ു. ആത്മീയമായി ഒരുവന്‍ വീണ്ടും ജനനം പ്രാപിച്ചു എങ്കില്‍ അവന്‍ മാനവ പാപ പരിഹാരത്തിനായി ക്രൂശില്‍ മരിച്ചുയിര്‍ത്ത ദൈവ പുത്രനായ യേശു ക്രിസ്തുവില്‍ വിശ്വസിച്ച്‌ ആശ്രയിച്ചു എന്നാണ്‌ അതിന്റെ അര്‍ത്ഥം. "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു..." (2കൊരി.5:17).

 

ഇതുവരെ നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ലെങ്കില്‍, ഇപ്പോള്‍ ദൈവാത്മാവ്‌ നിങ്ങളുടെ ഹൃദയങ്ങളോട്‌ ഇടപെടുന്നുണ്ടെങ്കില്‍ അവന്‌ ചെവി കൊടുക്കുമോ? നിങ്ങള്‍ വീണ്ടും ജനിക്കേണ്ടത്‌ ആവശ്യമാണ്‌. ഇപ്പോള്‍ നിങ്ങള്‍ മാനസാന്തരത്തിന്റെ പ്രാര്‍ത്ഥന പ്രര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക്‌ ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായിത്തീരാനൊക്കും. "അവനെ കൈക്കൊണ്ട്‌ അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവ മക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചത്‌" (യോഹ. 1:12.13).

ഇപ്പോള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ വീണ്ടും ജനനത്തിന്റെ അനുഭവം കരസ്തമാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ശ്രദ്ധിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തതിനാല്‍ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാല്‍ അവനിലുള്ള വിശ്വാസം മൂലം എനിക്ക്‌ പപക്ഷമ ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ പാപവഴികളെ വിട്ട്‌ വീണ്ടും ജനനത്തിനായി നിങ്കലേക്ക്‌ തിരിയുന്നു. എന്നെ നിന്റെ പൈതലാക്കിത്തീര്‍ക്കണമേ. പ്രാര്‍ത്ഥന കേട്ടതിന്‌ നന്ദി. വീണ്ടും ജനനത്തിനായും നിത്യജീവനായും സ്തോത്രം. യേശു കര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍..

Richin Jacob

Question: "Is it possible to know when Jesus is coming back?"

Posted by Malayalee Christian on May 5, 2012 at 11:45 AM Comments comments (0)

Answer: Matthew 24:36-44 declares, “No one knows about that day or hour, not even the angels in heaven, nor the Son, but only the Father…Therefore keep watch, because you do not know on what day your Lord will come…So you also must be ready, because the Son of Man will come at an hour when you do not expect Him.” At first glance, these verses would seem to provide a clear and explicit answer to the question. No, no one can know when Jesus is coming back. However, those verses do not say that no one will ever be able to know when Jesus will return. Most Bible scholars would say that Jesus, now glorified in heaven, knows the timing of His return, indicating that the phrase “nor the Son” does not mean Jesus will never know when He will return. Similarly, it is possible that, while Matthew 24:36-44 indicates that no one at that time could know the timing of Jesus’ return, God could reveal the timing of Jesus’ return to someone in the future.

 

In addition, there is Acts 1:7; which states, "It is not for you to know the times or dates the Father has set by His own authority." This was said by Jesus after the disciples asked Him if He was at that time going to restore the kingdom to Israel. This would seem to confirm the message of Matthew 24. It is not for us to know the timing of Jesus coming back. But there is also the question of which return these passages are referring to. Are they speaking of the Rapture or the Second Coming? Which return is unknowable—the Rapture, the Second Coming, or both? While the Rapture is presented as being imminent and mysterious, the timing of the Second Coming could potentially be known based on end-times prophecy.

 

With that said, let us be abundantly clear: we do not believe that God has revealed to anyone when Jesus is coming back, and we see nothing in Scripture which indicates that God will ever reveal to anyone when Jesus is coming back. Matthew 24:36-44, while spoken directly to the people in Jesus’ time, also contains a general principle. The timing of Jesus’ return and the end of the age is not for us to know. Scripture nowhere encourages us to try to determine the date. Rather, we are to “keep watch, because we do not know on which day our Lord will come” (v. 42). We are to “be ready, because the Son of Man will come at an hour when we do not expect Him” (v. 44). The force of Jesus’ words diminishes if at some point in the future someone will be able to determine when He is coming back. If the date is discovered, we no longer need to “keep watch” or “be ready.” So, with the principle of Matthew 24:36-44 is mind, no, it is not possible for anyone to know the date that Jesus is coming back.

 

Despite this clear biblical principle, many throughout Christian history have attempted to prophesy the date that Jesus is coming back. Many such dates have been proposed, and all of them have been wrong. There have been two recent, popularly proposed dates: May 21, 2011, and December 21, 2012. The December 21, 2012, date is related to the Mayan calendar, with no biblical data used as evidence. The May 21, 2011, "Judgment Day" date was proposed by Harold Camping of Family Radio. It should be noted that Harold Camping previously predicted that Jesus would come back in 1994. Obviously, Camping was wrong. Camping claimed to have evidence for the May 21, 2011, date in Scripture. By using a speculative date of 4990 B.C. for the Flood, and then applying the “with the Lord one day is as a thousand years” of 2 Peter 3:8 to the seven days of Genesis 7:4; and then counting down the 7,000 years from 4990, the year 2011 resulted. Then, based on “the seventeenth day of the second month” from Genesis 7:11 and using the Hebrew calendar, the date of May 21 was determined. So, was there any validity to Camping’s methodology?

 

First, Camping conveniently ignored the second half of 2 Peter 3:8; “and a thousand years as one day.” Further, 2 Peter 3:8 is not providing a method for dating the end times. Rather, 2 Peter 3:8 is simply saying that God is above and beyond time. God is timeless, infinite, and eternal. Second, nothing in the context of Genesis 7:4-11 indicates that the “seven days” and “seventeenth day of the second month” are to be interpreted as applying to anything other than what God was specifically saying to Noah. Third, the Flood being dated to 4990 B.C. is speculative at best, with no explicit biblical evidence. Camping’s calculation of May 21, 2011, fell apart under even the most basic biblical scrutiny. Now, was it possible for Jesus to come back on May 21, 2011? Yes, but it is just as possible that He will come back on any other date. Did Harold Camping’s particular dating methodology have any biblical validity? No, it did not. Sadly, Camping and others will surely calculate new future dates and will attempt to explain away mistakes by “errors in the formula” or something to that effect.

 

The key points are (1) the Bible nowhere encourages us to attempt to discover the timing of Jesus’ return and (2) the Bible gives no explicit data by which the timing of Jesus’ return can be determined. Rather than developing wild and speculative calculations to determine when Jesus is coming back, the Bible encourages us to “keep watch” and “be ready” (Matthew 24:42-44). The fact that the day of Jesus’ return is unknown should motivate us to live every day in light of the imminence of Christ’s return..

 

Bibilinte Daiva shwaseeyatha

Posted by Malayalee Christian on May 5, 2012 at 11:15 AM Comments comments (0)

ബൈബിളിന്റെ ദൈവശ്വാസീയത

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് കുടുംബബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതായ ചില പ്രമാണങ്ങൾ ലിഖിതങ്ങളായും അലിഖിതങ്ങളായും അവന്റെ മനസാക്ഷിയിലുണ്ട്. കുടുംബത്തിൽ എങ്ങനെ പെരുമാറണമെന്നതിനു അലിഖിതങ്ങളായ ചില പ്രമാണങ്ങൾ കുടുംബബന്ധങ്ങളിൽ നാം കണ്ടുവരുന്നു. ഈ പ്രമാണങ്ങൾക്ക് വിധേയപ്പെട്ട് ഒരുവൻ ജീവിക്കുമ്പോഴാണ് കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നത്.

 സമൂഹത്തിൽ ഇടചേർന്നു ജീവിക്കുന്നതിനു സാമൂഹികമായ ചില പെരുമാറ്റചട്ടങ്ങൾ ലിഖിതങ്ങളായും അലിഖിതങ്ങളായും ഉണ്ട്. ഇവയോടു കൂറുപുലർത്തി ജീവിക്കുമ്പോഴാണ് സാമൂഹ്യ ജീവിതത്തിൽ സന്തോഷമുണ്ടാകൂ. അതുപോലെ തന്നെ ഒരു വ്യക്തിയുടെ വിശ്വാസത്തെ നയിക്കുന്നതും നിലനിർത്തുന്നതുമായ പ്രമാണങ്ങൾ ഉണ്ട്. ക്രിസ്തീയ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതും നിലനിർത്തുന്നതുമായ പ്രമാണം ബൈബിൾ ആണ്.

 മനുഷ്യ ജീവീതവുമായി ബന്ധപ്പെട്ട മറ്റ് ഏതു പ്രമാണങ്ങളെക്കാളും സവിശേഷതകൾ ഏറെയുള്ള ഒന്നാണ് ബൈബിൾ. അത് ദൈവശ്വാസീയമാണ് എന്നതു തന്നെയാണ് ബൈബിളിനുള്ള പ്രത്യേകത. മറ്റു പല ഗ്രന്ഥങ്ങൾക്കും മനുഷ്യനിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെങ്കിലും ബൈബിളിനു മാത്രമാണ് മനുഷ്യന്നു മാനസാന്തരവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയും ഉറപ്പും നൽകുവാൻ കഴിയുകയുള്ളു.

 ബൈബിളിന്റെ ദൈവശ്വാസീയതയെക്കുറിച്ച് നാം ഇപ്രകാരം വായിക്കുന്നു;

 “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തിക്കും വക പ്രാപിച്ച് തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു” (2 തിമോ.3:16).

 എഴുത്തുകാരിൽ ദൈവം നിശ്വസിച്ചത് അവർ അങ്ങനെ തന്നെ എഴുതി എന്നർത്ഥം. എന്നാ‍ൽ അതു കേവലം യാന്ത്രികമായ എഴുത്ത് ആയിരുന്നില്ല. ദൈവം നിശ്വസിച്ച് നൽകിയ വചനങ്ങൾ അവരുടെ ജീവന്റെ ഭാഗമായി. തന്മൂലം അവരുടെ എഴുത്തുകൾ അവരുടെ അന്തരാത്മാവിൽ നിന്നും ബഹിർഗമിച്ചവയാണ്. സ്വന്തം ഭാഷാശൈലിയിൽ ആ വചനങ്ങൾ എഴുതിയപ്പോൾ നമുക്ക് ഏവർക്കും മനസിലാകുന്ന ഭാഷയായി അതു അവതരിപ്പിക്കപ്പെട്ടു. അവർ പൂർണ്ണമായും പരിശുദ്ധാത്മ നിയന്ത്രണത്തിലാണ് അവ എഴുതിയത്.

 ബൈബിൾ നിസ്തുല്യമായ നിലയിൽ രചിക്കപ്പെട്ടതുകൊണ്ട് അതിന്നു നിസ്തുല്യതകൾ ഏറെയുണ്ട്. അവയിൽ ചിലതു ചുവടെ ചേർക്കുന്നു.

 ദൈവം യഹൂദന്മാരിലൂടെ മാത്രമാണ് പഴയനിയമകാലത്ത് അരുളിച്ചെയ്തിട്ടുള്ളത്. സങ്കീ.147:19,20ൽ നാം ഇങ്ങനെ വായിക്കുന്നു;

“അവൻ യാക്കോബിനു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ”.

 പുതിയ നിയമകാലത്ത് സഭ മുഖാന്തരം അഥവാ ക്രിസ്തീയ വിശ്വാസികൾ മുഖാന്തരമാണ് അരുളപ്പാടുകൾ അഥവാ ദൈവ വചനം നൽകപ്പെട്ടതു (എഫെ 3:11)

ബൈബിളിനു വെളിയിൽ ദൈവിക വെളിപ്പാടുകൾ ലഭ്യമല്ല. വിജാതിയർക്ക് പരിശുദ്ധാത്മ നിശ്വസിതമായ ഇത്തരം വെളിപ്പാടുകളെക്കുറിച്ചറിവില്ല.​ അവരുടെ ഗ്രന്ഥങ്ങളിൽ പരിശുദ്ധാത്മ നിശ്വസിത വചനങ്ങൾ ലഭ്യവുമല്ല.

ആകയാൽ ഇതരമതഗ്രന്ഥങ്ങളേക്കാൾ സവിശേഷതകൾ പരിശുദ്ധാത്മ നിശ്വസ്തത എന്ന സവിശേഷതയാൽ ബൈബിളിനുണ്ട്.

 ബൈബിൾ അബദ്ധരഹിതമാണ്. ബൈബിളിൽ തെറ്റില്ല എന്നർത്ഥം. ശാസ്ത്രീയമോ ചരിത്രപരമോ ആയ തെറ്റുകൾ ബൈബിളിൽ ഇല്ല.

ബൈബിൾ അപ്രമാദിത്വമുള്ളതാണ്. ബൈബിളിലെ പരാമർശങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടാനാവാത്തത്ര കൃത്യതയുള്ളതാണ്. അവ 100 ശതശതമാനം കൃത്യവും ആർക്കും മാറ്റം വരുത്താനാവാത്തതുമാണ്.

വിശ്വാസികളുടെ ജീവിതത്തിനും വിശ്വാസത്തിനുമുള്ള ആത്യന്തികവും ആധികാരികവുമായ ഉറവിടം ബൈബിൾ മാത്രമാണ്. നമുക്ക് ഗ്രഹിക്കാവുന്നതും ഉൾക്കൊള്ളാവുന്നതും ആണെങ്കിലും അല്ലെങ്കിലും നാം വചനം അനുസരിച്ചേ മതിയാകൂ. അവയെ മനസിലാക്കാൻ നാം ശ്രമിക്കണം. എന്നാൽ നമുക്ക് മനസിലാക്കാനുള്ള കഴിവല്ല ദൈവവചനത്തിന്റെ ആധികാരികതയ്ക്കുള്ള മാനദണ്ഡം എന്നതു പ്രത്യേകം ഓർക്കുക.

മനുഷ്യന്റെ പാപ സ്വഭാവം എക്കാലത്തും ദൈവത്തോട് മത്സരിക്കുന്നതാണ്. ദൈവത്തിൽ നിന്നുള്ളതെന്നു പറയുന്ന എന്തും മനുഷ്യന്റെ പാപസ്വഭാവത്തിന് അനിഷ്ടമാണ്. പ്രത്യേകിച്ചും ബൈബിൾ അബദ്ധരഹിതവും അപ്രമാദിത്വമുള്ളതുമാണെന്ന കാര്യം. തന്മൂലം ബൈബിളിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള പ്രവണത ലോകവ്യാപകമായി നമുക്ക് ദർശിക്കാവുന്നതാണ്. ഇവിടെ പ്രശ്നം ബൈബിളിനല്ല, ദൈവത്തിനെതിരെ മത്സരിക്കുന്ന മനുഷ്യ സ്വഭാവത്തിനാണ്.

 എന്നിരുന്നാലും, ദൈവശ്വാസീയത, അധികാരം, അപ്രമാദിത്വം, അബദ്ധരാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ യാതൊരു വിലപേശലിനും വചനം ഇട നൽകുന്നില്ല. ബൈബിളിന്റെ ഈ പ്രത്യേകതകൾ പൂർണ്ണമായും അംഗീകരിക്കാനാവാത്ത ഒരു വ്യക്തിക്ക് സത്യക്രിസ്ത്യാനിയായിരിപ്പാൻ സാധിക്കില്ല. ഒരു പക്ഷെ, ആ വ്യക്തി വീണ്ടും ജനനം പ്രാപിച്ചവൻ ആയിരിക്കാം. എന്നാൽ വചനത്തോടുള്ള തന്റെ സമീപനം സമ്പൂർണ്ണ സമർപ്പണമുള്ളതാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. തന്റെ കാഴ്ചപ്പാടുകളെ തിരുവെഴുത്തിന്റെ അധികാരത്തിനു കീഴിൽ താൻ എത്രയും വ്വേഗം സമർപ്പിക്കേണ്ടിയിരിക്കുന്നു.

 ദൈവവചനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരാളെ കണ്ടിട്ടുണ്ടോ? തന്റെ ജീവിതത്തിൽ ഏതോ തലത്തിൽ താൻ ദൈവത്തോടു മത്സരിക്കുന്നവനാണ്. ക്രിസ്തീയ ജീവിതത്തിനും വിശ്വാസത്തിനും ആധാരമായ ഒന്നാണ് ബൈബിളിന്റെ നിസ്തുല്യമായ ദൈവശ്വാസീയത. ഈ ഉപദേശത്തെ പൂർണ്ണമായി അംഗീകരിക്കാത്തവന്നു സത്യക്രിസ്ത്യാനിയായിരിപ്പാൻ സാധ്യമല്ല.

ഡോ. ജോണ്‍സന്‍ സി. ഫിലിപ്പ്

Our faith and Prayer

Posted by Baju Joy on August 31, 2011 at 11:25 PM Comments comments (1)

‘I tell you, whatever you pray and ask for, believe that you have received it, and it will be yours’ (Mark 11:24)

‘Kitty, you are still playing? We are going to church’

What is today in the church mamma? She chided

You didn’t hear, last Sunday pastor uncle announced a prayer meeting for getting rain for us?

‘Yes, mamma’ she answered

The five year old girl chooses a good skirt and top from the cubboard and Kitty added something in their baggage.

Prayer started at 10’ O Clock. Time went on everybody prayed very well. Quoted from the word of God about the promises for rain.

Kitty went several times at the door and watched the sky. Sun was burning; there is no sign of rain. Time went up to 2’O clock. Pastor would like to wrap it up the prayer. He said ‘God heard our prayer, and definitely answer our prayer.

Kitty’s sound disturbed him, ‘Let me also pray uncle?’

Everybody laughed.

Pastor calmed the situation.

‘Yes, kitty you can’

Everybody’s attention was at kitty.

She fabled something in her mother’s bag, and took a nice and colorful small umbrella of her

She came at front.

She opened the umbrella, “Jesus my Father, you know how nice to play with you in the rain. I was looking at the sky for rain this much time, but no sign. How long back I played in the rain, Jesus, we two will go under this umbrella. How nice it is, you know? Her sound scattered

I like to play in the water with you and my friends!

She spoke to him like a friend nearby.

Suddenly everybody feared by hearing a loud thunder. She screamed and went out. Shower started.

Hi.. hi.., she danced and run in the courtyard.

Rain became strong; nobody had the power to call her back. Everybody’s eye poured. They saw a glimpse of one more person play with her, with their wet eye.

Rain is becoming strong…

Kitty called ‘Come mamma, we will go..’ She pushed.

‘Kitty, mamma cried.

They followed her, in the heavy rain

 

Their tears mixed with rain and rolled down.

Still she sang and danced with her friend in that heavy rain!

*****************************

‘Church came to pray for rain without an umbrella, but the small kitty known who is her Father and she asked him like a friend nearby’

That is the real faith and prayer.

ആത്മഹത്യയെപ്പറ്റിയ ക്രിസ്തീയ വീക്ഷണം എന

Posted by Malayalee Christian on June 20, 2011 at 8:57 PM Comments comments (4)

Article by Biju Dominic

ചോദ്യം: ആത്മഹത്യയെപ്പറ്റിയ ക്രിസ്തീയ വീക്ഷണം എന്താണ്‌? ആത്മഹത്യയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം: ആത്മഹത്യചെയ്ത അഞ്ചു ആളുകളേപ്പറ്റി വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്‌. അബീമേലെക്‌ (ന്യായാ.9:54). ശൌല്‍ (1ശമു.31:4) ശൌലിന്റെ ആയുധവാഹകന്‍ (1ശമു.31:4-6), അഹീഥോഫെല്‍ (2ശമു. 17:23), സിമ്രി (1രാജാ.16:18), ഒടുവില്‍ യൂദ (മത്താ.27:5). ശൌലിന്...റെ ആയുധവാഹകന്റെ സ്വഭാവത്തെപ്പറ്റി നമുക്ക്‌ അധികം അറിഞ്ഞുകൂടാ. ബാക്കി നാലുപേരേയും ദുഷ്ടന്‍മാരുടെ പട്ടികയില്‍ പെടുത്തേണ്ടവരാണ്‌. ചിലര്‍ ശിംശോനേയും ആത്മഹത്യചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താറുണ്ട്‌. എന്നാല്‍ ശിംശോന്റെ ഉദ്ദേശം ഫെലിസ്ത്യരെ കൊല്ലുവാനായിരുന്നു. ആത്മഹത്യ ആയിരുന്നില്ലല്ലോ (ന്യായാ. 16:16-31). ബൈബിള്‍ ആത്മഹത്യയെ കൊലപാതകമായാണ്‌ വീക്ഷിക്കുന്നത്‌. തന്നെത്താന്‍ കൊല ചെയ്യുക. ഒരാള്‍ എങ്ങനെ എപ്പോള്‍ മരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ദൈവമാണ്‌. ദൈവം ചെയ്യേണ്ട തീരുമാനം നാം എടുത്താല്‍ അത്‌ ദൈവദൂഷണത്തിന്‌ സമമാണ്‌.

വേദപുസ്തക അടിസ്ഥാനത്തില്‍ ആത്മഹത്യ കൊലപാത്തിനു തുല്യമാണെന്ന്‌ പറഞ്ഞല്ലോ. 1യോഹ.3:15 പറയുന്നത്‌ ശ്രദ്ധിക്കുക: "യാതൊരു കൊലപാതകനൂം നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്ന്‌ നിങ്ങള്‍ അറിയുന്നു". വീണ്ടും 1യോഹ.3:9 പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്ത്‌ അവനില്‍ വസിക്കുന്നു; ദൈവത്തില്‍ നിന്നു ജനിച്ചതിനാല്‍ അവന്‍ പാപം ചെയ്‌വാന്‍ കഴികയുമില്ല" 1യോഹ.5:18 വായിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്ന്‌ നാം അറിയുന്നു. ദൈവത്തില്‍ നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല". ഈ വക്യങ്ങളുടെ വെളിച്ചത്തില്‍ ഒരു യഥാര്‍ത്ഥദൈവപൈതലിന്‌ തന്നെത്താന്‍ നിഗ്രഹിക്കുവാന്‍ കഴിയുകയില്ല എന്നു മാത്രമേ ചിന്തിക്കുവാന്‍ സാധിക്കയുള്ളു. ഒരു ദൈവപൈതല്‍ തന്റെ ജീവിതം അവസാനിപ്പിക്കേണ്ട യാതൊരു സാഹചര്യത്തേയും വാസ്തവത്തില്‍ നീതീകരിക്കുവാന്‍ സാധിക്കയില്ല. ഒരാള്‍ എപ്പോള്‍ മരിക്കണം എന്നു തീരുമാനിക്കേണ്ടത്‌ ദൈവത്തിന്റെ അധികാര പരിധിയില്‍ പെട്ട കാര്യം മാത്രമാണ്‌. അതില്‍ നാം കൈകടത്തുവാന്‍ പാടുള്ളതല്ല.

ഒരുപക്ഷേ ഒരു ക്രിസ്തുവിശ്വാസിയുടെ ആത്മഹത്യയെ വിശദീകരിക്കുന്ന ഒരു നല്ല ഉദ്ദാഹരണം എസ്തേറിന്റെ പുസ്തകത്തില്‍ കാണുവാന്‍ കഴിയും. പാര്‍സ്യ രാജധാനിയില്‍ രാജാവിന്റെ അനുവാദമില്ലാതെ ആര്‍ക്കും കടന്നുവരുവാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ആരെങ്കിലും ചെന്നാല്‍ രാജാവ്‌ ചെങ്കോല്‍ നീട്ടി അവരെ സ്വീകരിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്‌. ചെങ്കോല്‍ നീട്ടുന്നത്‌ രാജാവിന്റെ ദയയുടെ അടയാളമാണ്‌. ഒരു വിശ്വാസി ആത്മഹത്യക്കു ശ്രമിച്ചാല്‍ രാജാധിരാജാവിന്റെ അനുവാദമില്ലാതെ രാജസന്നിധിയില്‍ തള്ളിക്കയറുന്നതിന്‌ തുല്യമാണ്‌. ദൈവം ചെങ്കോല്‍ നീട്ടി ദയകാണിക്കും എന്ന് വന്നേക്കാവുന്നതാണ്‌. സ്വന്ത പുത്രന്റെ രക്തം കൊടുത്ത്‌ വാങ്ങിയതല്ലേ; ഒരിക്കലും ഉപേക്ഷിക്കയില്ല എന്നത്‌ സത്യം തന്നെ. എന്നാല്‍ നീ ചെയ്യുന്നതിനെ അവന്‍ അംഗീകരിച്ചു എന്നതിനര്‍ത്ഥമില്ല.

1കൊരി.3:15 ല്‍ വായിക്കുന്നതുപോലെ തീയില്‍കൂടി എന്നപോലെ അത്രേ എന്ന് വായിക്കുന്നത്‌ ആത്മഹത്യയെക്കുറിച്ചു പറയുന്ന ഭാഗത്തല്ലെങ്കിലും അതിനോടു ബന്ധപ്പെടുത്തി കാണാവുന്നതാണ്‌. ഒരു ക്രിസ്തുവിശ്വാസി ആത്മഹത്യ ചെയ്താല്‍ അത്‌ അവനെ നിത്യതമുഴുവന്‍ ലജ്ജിതനാക്കിത്തീര്‍ക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല. സ്വര്‍ഗ്ഗത്തിലും ലജ്ജിക്കേണ്ട അവസ്ഥയിലേക്ക്‌ തന്നെ കൊണ്ടെത്തിക്കുന്ന ഒരു കാര്യവും ഒരു വിശ്വാസിയും ഒരു കാരണത്താലും ചെയ്യുവാന്‍ പാടില്ലാത്തതാണ്‌. അതിനു പകരം ദൈവത്തിലാശ്രയിച്ച്‌ ജീവിതത്തിലെ ഏതു സാഹചര്യങ്ങളേയും തരണം ചെയ്ത്‌ ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ദൈവനാമ മഹത്വത്തിനായി ഒാ‍രോ വിശ്വാസിയും ജീവിക്കേണ്ടതാണ്‌.

സത്യവേദപുസ്തകത്തില്‍ തെറ്റുകളും, വിരുദ്

Posted by Malayalee Christian on June 20, 2011 at 8:54 PM Comments comments (3)

Article by Biju Dominic

ചോദ്യം: സത്യവേദപുസ്തകത്തില്‍ തെറ്റുകളും, വിരുദ്ധങ്ങളും, ചേര്‍ച്ചക്കുറവുകളും ഉണ്ടോ?

ഉത്തരം: വേദപുസ്തകത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കണം എന്ന ഉദ്ദേശത്തോടെ അല്ലാതെ, അതിനെ അത്‌ അര്‍ഹിക്കുന്ന മതിപ്പോടെ വായിച്ചാല്‍ മനസ്സിലാക്കുവാന്‍ അധികം ബുദ്ധിമുട്ടില്ലാത്തതും, വിഷയാസ്പദവും, പൊരുത്തമുള്ളതും ആണ്‌ ബൈബിള്‍ എന്ന് കാണാവുന്നതാണ്‌. വേദപുസ്തകത്തില്‍... മനസ്സിലാക്കുവാന്‍ പ്രയാസമുള്ളത്‌ ഒന്നുമില്ല എന്ന് പറയുന്നില്ല. വിപരീത ആശയങ്ങള്‍ എന്നു തോന്നാവുന്ന വാക്യങ്ങള്‍ ഇല്ലെന്ന് ശഠിക്കുന്നില്ല. എന്നാല്‍ ഏകദേശം 1600 വര്‍ഷങ്ങള്‍ കൊണ്ട്‌ 40 ഓളം ആളുകളാല്‍ എഴുതപ്പെട്ട പുസ്തകമാണ്‌ ബൈബിള്‍ എന്ന കാര്യം മറക്കരുത്‌. ഓരോ എഴുത്തുകാരനും അവരവരുടെ ശൈലിയില്‍, അവരവരുടെ കാലത്തു ജീവിച്ചിരുന്ന ആളുകള്‍ക്കായി, വെവ്വേറെ ഉദ്ദേശത്തോടുകൂടി എഴുതിയിട്ടുള്ളതാണ്‌ ഓരോ പുസ്തകവും എന്നത്‌ ഓര്‍ക്കണം. അതുകൊണ്ട്‌ പുസ്തകങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെങ്കിലേ മതിയാവൂ. എന്നാല്‍ വ്യത്യാസങ്ങള്‍ വിപരീതങ്ങള്‍ അല്ലല്ലോ. വാക്യങ്ങളും ആശയങ്ങളും തമ്മില്‍ ഒരു രീതിയിലും പൊരുത്തപ്പെടുത്തുവാന്‍ സാധിക്കാതെ വന്നെങ്കിലേ തെറ്റ്‌ എന്ന് പറയുവാന്‍ കഴിയുകയുള്ളല്ലോ. ഒരു പക്ഷെ ഒരു ചോദ്യത്തിന്റെ ഉത്തരം എനിക്ക്‌ അറിഞ്ഞുകൂടാ എന്ന് വന്നേയ്ക്കാം. അതിനര്‍ത്ഥം ആ ചോദ്യത്തിന്‌ ഉത്തരമേ ഇല്ല എന്നല്ലല്ലോ. മുന്‍ കാലങ്ങളില്‍ ബൈബിള്‍ ചരിത്രത്തിലോ ഭൂമിശാസ്ത്രത്തിലോ തെറ്റ്‌ ഉണ്ട്‌ എന്ന് ആരോപിക്കപ്പെട്ടിരുന്നത്‌, പിന്നീട്‌ വന്ന പുരാവസ്തു ഗവേഷണങ്ങള്‍ കൊണ്ട്‌ ശരി ആണ്‌ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

ചിലപ്പോള്‍ ചില ആളുകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്‌. " ഈ വാക്യങ്ങള്‍ വിരുദ്ധമല്ല എന്ന്‌ തെളിയിക്കാമോ". അല്ലെങ്കില്‍, "ഇവിടെ നോക്കുക, ഇത്‌ തെറ്റല്ലെങ്കില്‍ പിന്നെ എന്താണ്‌?" ചിലപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുന്നത്‌ അത്ര എളുപ്പമുള്ള കാര്യമലലെ എന്ന്‌ വന്നേയ്ക്കാം. എന്നാല്‍ ഞങ്ങള്‍ പൂണ്ണമായി ഉറപ്പു പറയുന്നത്‌ എല്ലാ ചോദ്യങ്ങള്‍്‌ക്കും ശരിയായ ഉത്തരം ഉണ്ട്‌ എന്നു തന്നെ ആണ്‌. "ബൈബിളിലെ പ്രമാദങ്ങള്‍" എന്ന പേരിലും മറ്റും അനേക പുസ്തകങ്ങളും വെബ്സൈറ്റുകളും ഉണ്ട്‌. പലരും അവയെ ആയുധമാക്കുകയല്ലാതെ തനിയെ ഒരു തെറ്റും കണ്ടുപിടിക്കാറില്ല. ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ചോദ്യങ്ങള്‍്‌ക്കും ഉത്തരം കൊടുക്കുന്ന പുസ്തകങ്ങളും വെബ്സൈറ്റുകളും ഉണ്ടെന്നുള്ള കാര്യവും മറക്കരുത്‌. എന്നാല്‍ വാസ്തവം പറയട്ടെ, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരില്‍ മിക്കവരും ഉത്തരം വേണമെന്ന ആഗ്രഹമേ ഇല്ലാത്തവരാണ്‌. മാത്രമല്ല, വേദപുസ്തകത്തെ ഇങ്ങനെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം ചോദ്യങ്ങളുടെ ശരിയായ ഉത്തരം അവര്‍ക്ക്‌ അറിയാമെങ്കിലും മനഃപ്പൂര്‍വമായി അവരുടെ ആക്രമണം തുടരുകയാണ്‌.

ഇങ്ങനെ ബൈബിള്‍ തെറ്റുകളുമായി ഒരാള്‍ നമ്മെ സമീപിച്ചാല്‍ നാം എന്താണ്‌ ചെയ്യേണ്ടത്‌? 1) പ്രാര്‍ത്ഥനയോടെ വചനം പഠിച്ച്‌ ലളിതമായ ഒരു ഉത്തരം ഉണ്ടോ എന്ന്‌ കണ്ടുപിടിക്കുക. 2)വേദപുസ്തക പ്രശ്നങ്ങളെപ്പറ്റി എഴുതിയ പുസ്തകങ്ങളും, വ്യാഖ്യാന ഗ്രന്ഥങ്ങളും ഉപയോഗിച്ച്‌ അല്‍പം ഗവേഷണം നടത്തി ഉത്തരം കണ്ടുപിടിക്കുക. 3) നമ്മുടെ സഹവിശ്വാസികളോടോ സഭാ നേതാക്കന്‍മാരോടോ ചോദിച്ച്‌ ഉത്തരം മനസ്സിലാക്കുക. 4) ഇങ്ങനെ എല്ലാ വഴികളിലും ഉത്തരം ലഭിച്ചില്ലെങ്കില്‍, ദൈവത്തിന്റെ വചനം സത്യമാണെന്ന്‌ വിശ്വസിക്കയും ഇന്ന്‌ അല്ലെങ്കില്‍ നാളെ ഉത്തരം ലഭിക്കുമെന്നറിഞ്ഞു ജീവിക്കയും ചെയ്യുക (2തിമൊ.2:15,3:16,17).


Rss_feed

Search Our SIte or Email Links

Prayer Requests

For a Child
Now, 9 years after my marriage. still, we have no child. Please pray for us.
By Reji, Kannur

Pray for healing
Please pray for healing of my spinal code & both legs. thanks
By Sasikumar, London

No child
We are married for 9 years but not child yet. Took lot of medicine but no benefit. Only God can do miracle. Please pray for us.
By Sabna, Abubhabi

Study well
Please pray for me to fill with holy spirit to get good memory to study well and to avoid all my bad habits .and pray for my family members.
By Alina e joji, Riyadh

Financial blessing
Kindly pray for the financial get from the God, I and my wife are working here and both of the job blessed from the God. Nobody touch our jobs expect Jesus Christ. Now we have some problems for the Job
By Biju, Saudi

Pray for my neighbour
My neighbour is suffering from diabetes.Please pray for her healing and for knowing Jesus Christ
By Ambili, Canada

Sick healing
I have arthritis and i am suffering from so much of pain. pls pray for me my complete healing.
By jincy, Abudabi

Pray for my Family
Please pray for my family as we face this terrible legal issue and it is very urgent. I pray with God's help and mercy upon us we will be saved with a happy miracle soon. I also pray for my daughter who needs God's blessings upon her to get through her accounting exams very well.
By Mariana Peiris, Sri Lanka

Financial blessing
Please pray for my financial blessing & success In my business.
By shaji Varghese, Mumbai

for nursing exam
please pray for my exam. I am writing msc nursing 2 end year final exam from may 4th onwards, plz pray for me
By Naibin, banglore

Financial blessing/Sick healing
Pray for my financiall needs. I am suffering due to Back disc problem so having swelling on both leges,Having sugar,BP.Asthma and other problem.Pray for my healing.
By Joseph, Beroda

Saudicouncil licence renew and vacation
please pray me ,am jessy roby from kumbanad,nw am working in saudi arabia as a nurse, i have some problem here my saudicouncil licence expired last DEC2010,untill nw its not renewed,with saudi council i cant stay in Saudi. Also pray for my family and vacation approval to see my family
By Jessy roby, Saudiarabia

Victory over court cases
pray for me as I have been encountered to court cases filed by some mischivious women and get victory over powers of darkness and evil spirits and all court cases will soon fade away,.
By Marri venkata ratnam, Hydetabad

For my future studies
I just finished grade 12 exam and waiting for result. My ambition to become a doctor. If God allows i will be having some entrance exam for MBBS admission from April 23 onwards in different dates. Also please pray for my family.
By Sis. Sharon, Angamaly

To get pregnant
Please pray for me in the name of Jesus Christ to get pregnant..
By Sis. Divya

Family problems
Kindly pray for my husband so that he will start to love me and my kids. He is so arrogant and our family life was a hell all these 10 years. Kindly pray for him to have a change.
By Sis. Biji

Canada Visa
I have submitted an application for Canada visa. So please remember my request in your prayers
Br. Sunil

Pregnancy
There is some complication in my pregnancy. Please pray for the well being of my baby.
By Sis. Rinu Tarun

 

Recent Videos

150 views - 0 comments
124 views - 0 comments

Facebook Fans

Our pages

            

website statistics