Malayalee Christian

Christian Devotion

what is your goal

Posted on September 7, 2012 at 9:10 AM

ലക്ഷ്യം എന്ത് ??,

ജീവിത യാത്രക്കാരാ കാലടികള് എങ്ങോട്ട് ?? നാശത്തിന് പാതയോ , ജീവന്റെ മാര്ഗ്ഗമോ , ലക്ഷ്യം നിന് മുന്പിലെന്ത് ? നിന് തോണിയില് കര്ത്തെന് യേശു ഉണ്ടോ ? നിന് നാവില് പ്രാര്ഥനാ ഗാനമുണ്ടോ ? ഹൃത്തിടെ സ്വര്ഗ്ഗീയ ശാന്തി ഉണ്ടോ ?

ഒരാള് ഓടുന്നു അനേകര് പുറകെ ഓടുന്നു . ഒരുവനോടെ എന്തിനു ഓടുന്നു എന്ന് ചോതിച്ചതിനു മുന്പേ പോകുന്നവന് ഓടുന്നു. എന്നാല് ആര്ക്കും എന്തിനു എവിടേക്ക് ഓടുന്നു എന്നറിയില്ല ഏറ്റവും മുന്നില് ഓടുന്നവന് അവനൊരു ഭ്രാന്തന് ആയിരുന്നു .ലക്ഷ്യ ബോധമില്ലാത്ത ഒരു തലമുറ

അര്ഥം അനര്ത്ഥം എന്നറിഞ്ഞിട്ടും വ്യര്തമായെത്രയോ മാനുജര് ഓടുന്നു നേടുവാന് ആര്ത്തിയോടെ ആവേശത്തോടെ പത്തു കാശുണ്ടാക്കാന് പറ്റിയ സമയം ഉദയ സൂര്യന് ഓടി അസ്തമിക്കും മുന്പേ ഓടി ഓടി ഊണും ഉറക്കവും ഇല്ലാതെ വാദി തളര്ന്നാല് വെള്ളം കുടിക്കാന് പോലും സമയം പാഴാക്കാതെ ഒരു അടി മണ്ണ് കൂടി ഓടി സ്വന്തമാക്കാന് വ്യഗ്രതയോടെ ഓടുന്നെ ആരെയും കാത്തിരിക്കാതെ കതിരവന് തന് കൂടാരത്തില് മറയുന്നു ആര്തിഒടെ ഓടിയവന് അതാ വാദി തളര്ന്നു വീണു ജീവന് ഇരുളില് മറയുന്നു. തേടിയത് ആര്ക്കുവേണ്ടി. അത്യാഗ്രഹം അടങ്ങാത്ത ആര്ത്തി. വിലപ്പെട്ട ജീവിതം വിളയാട്ട കാശിനായി വിട്ടു കളഞ്ഞു. ജീവിക്കാന് മറന്നു പോയ മനുഷ്യ ജീവിതങ്ങള്. എന്ന് ചിലര് പുലമ്പി .എങ്കിലും കഷ്ടം ആരും ഒരു ഗുണപാടവും ഉള്ക്കൊണ്ടില്ല.അയ്യോ അവനെത്ര പമ്പര വിഡ്ഢി എന്ന് പറഞ്ഞവരും മോഹങ്ങള്ക്ക് അടിമയായിപ്പോയിടുന്നത് എന്ത് കഷ്ടം

41 വസ്സില് അമേരിക്കയിലെ ഏറ്റവും സമ്പന്നന്, 51 വാസില് ലോകത്തിലെ ഏറ്റവും സമ്പന്നനും അയീ തീര്ന്ന ഡേവിഡ് രോക്ക്ഫെല്ലെര് ഒരു ശുക്കനും ആയിരുന്നു. വീരനായ അസ്സീറിയ സേനാപതി നയമാന് കുഷ്ടരോഗി ആയിരുന്നതുപോലെ , ഇവന് ഒരു മാരക മായ ത്വക്ക് രോഗി ആയിമാറി 52 വയസ്സിലെ ജന്മ ദിനം കാണുകയില്ല എന്ന് വൈദ്യര് വിധി എഴുതി. നിരാശയില് കഴിഞ്ഞ ഡേവിഡ് ബൈബിള് വായിക്കാനിടയായി വാങ്ങുന്നതിനേക്കാള് കൊടുക്കുന്നത് ഏറെ ഭാഗ്യം എന്ന കര്ത്താവിന്റെ വചനം തന്നെ സ്പര്ശിച്ചു . ഒരു ട്രസ്റ്റ് ഉണ്ടാക്കി ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായ്യി തന്റെ സമ്പാദ്യം ചിലവഴിപ്പാന് തീരുമാനിച്ചു. താന് കരുണ കാണിച്ചപ്പോള് ദൈവവും തന്നോട് കരുണ കാണിച്ചു സുഖം ലഭിച്ചു വീണ്ടും 98 വയസ്സുവരെ ജീവിച്ചു ലോകത്തിലെ ഏറ്റവും അധികം ദാനധര്മങ്ങള് ചെയ്യുന്ന രോക്ക്ഫെല്ലെര് ഫൌണ്ടേഷന് സ്ഥാപിച്ചു.

ഒരു പണാശ പെരുത്ത രാജാവ് തേടിയൊരു മഹത്തായ വരം. “.തൊടുന്നതെല്ലാം പോന്നാകണം” വരം ലഭിച്ചു വലിയ ആഹ്ലാദചിത്തനായി ഭക്ഷിപ്പാന് പാലും പഴവും കൊണ്ടുവന്നു, അത് പോന്നായിപ്പോയ്. മകള് തന്നെ ഓടിവന്നു ആശ്ലേഷിച്ചു അവള് പൊന്ശിലയായി മാറി അരചന് അയ്യം വിളിച്ചു അയ്യോ രക്ഷിക്കണേ എനിക്ക് ഈ വരം വേണ്ടാ അര്തതിന് അനര്ത്ഥം അല്പകാലം പലരും ഓര്ത്തിരുന്നു. എങ്കിലും ആര്ത്തിയോടെ കുബുദ്ധികള് കുറുക്കുവഴികള് തേടുന്നു അതിവേഗം സംപന്നരാകാന് പൊന്മുട്ടയിടുന്ന താറാവിനെ തേടുന്നു. കള്ളപ്പണം ഉണ്ടാക്കാനുള്ള ബുദ്ധി തേടുന്നു കള്ളും കഞ്ഞ്ജാവും വിറ്റും വേട്ടക്കരെന്റെ വലയിലെ പക്ഷിയെപ്പോലെ വലയില് അകപ്പെട്ട മത്സ്യം പോലെ പെട്ടെന്ന് നിയമത്തിന്റെ വലയില് കുരുങ്ങി ഇരുമ്പഴിക്കുള്ളില് എത്തുന്നു മറ്റു ചിലര് ഞാന് ആരിലും കുറഞ്ഞവനല്ല അറിവും ബുദ്ധിയും കുറവില്ലെനിക്ക് എന്ന് ആക്രോശിച്ചു പലരെയും തോല്പിക്കാനുള്ള വെല്ലുവിളിയുമായി ഗള്ഫു രാജ്യങ്ങളിലേക്ക് പോകുന്നു .ചോരയും നീരും ഊറ്റിക്കൊടുത്തു പണമുണ്ടാക്കുന്നു പണം കിട്ടി ആരോഗ്യം പോയ്യി പണവുമായി ആരോഗ്യം തേടി ആശുപത്രികള് തോറും അലയുന്നു ചോര പോയി ചോര തിളപ്പു പോയി ആരോഗ്യം പോയപ്പോള് ഭാര്യക്കും മക്കള്ക്കും പണംതരും പണമരത്തില് , പണം ഇല്ല്ലാത്തതിനാല് വെറും പിണം പോലെ ആയി ആശ അറ്റവന് സുബോധതിലേക്ക് വരുന്നു. എന്റെ ജീവിതം ദൈഅതെയ്യും ജീവിത മൂല്യങ്ങളെയും വെറുത്തു പണ ആശ്ശയില് മയങ്ങി ഈ നന്ദികെട്ട കുടുംബത്തിനായി ജീവിതം പാഴാക്കിയല്ലോ. അയ്യോ ഞാന് ഒരു മരമണ്ടന് എന്ന് അയ്യം വിളിക്കുന്നു യാക്കോബ് 5 :3 കറയുള്ള പണം കത്തിക്കും ജഡത്തെ, അര്ബ്ബുദം എന്ന തീ , രോഗങ്ങള് തീ പോലെ ജഡത്തെ കത്തിക്കും കറയുള്ള പണം - അണലി മുട്ട അടയിരുന്നാല് ഫണവുമായി പുറത്തു വരും മരണം അന്യായ ധനം ഏതു ? ദൈവത്തിന്റെ ഓഹരി , സര്ക്കാരിന്റെ ഓഹരി, കൂലിക്കാരന്റെ ഓഹരി, കുറുക്കു വഴിയിലൂടെ സമ്പാദിച്ച പണം

കറയുള്ള കാശ്, കൃപ അറ്റ വാക്കും

മൂലം കളങ്കം ജീവിത വസ്ത്രത്തില് ഏറ്റാല്

കഴുകിയാലും കഴുകിയാലും കറ മാറുകില്ല

ഗുരുവിനെ വിറ്റ യൂദാ മനസ്സാക്ഷി കുത്തിനാല്

കെട്ടിഞാന്നു കുടല് പൊട്ടി മരിച്ചു

പാപം കുഞ്ഞേ നീ ചെയ്യരുത്

ദൈവകോപം നിന്റെമേല്ആഞ്ഞുവീഴും

മനസ്സാക്ഷി മന്ത്രിക്കും മുന്നറിയിപ്പിനെ മറി കടക്കല്ലേ

പലനാള് മറികടന്നാല് മരവിക്കും മനസ്സാക്ഷി

ആയിരം തേന് തുള്ളിയില് ഒരു മീന് തുള്ളി വിഷം

ഒരു പൊളി വാക്ക് ചളി പുരട്ടും മനസ്സാക്ഷിയില്

ഞാനും എന് മനസ്സാക്ഷിയും സത്യ സാക്ഷിയെങ്കില്

ദൈവവും ദൂതരും എനിക്ക് കൂട്ടുസാക്ഷി

ശിശുചിത്ത നൈര്മ്മല്യം നമ്മില് ഉളവാകട്ടെ

ഈ ദേഹം ദേവാലയം ആകട്ടെ

ആത്മ ചൈതന്യം തുള്ളി ത്തുളുംബട്ടെ

ആഹ്ലാദ പുഞ്ചിരി പാലോഴുക്കാം ഹാ... ഹാ... ഹഹാ..... ഹഹാ INNER HEAL Counseling www.yesuinheal.com, biblthomas@gmail.com , Doha….. 66 95 37 37, 44 37 44 37

ആന്തര സൌഖ്യ തേന് മൊഴികള്

 

Categories: Malayalam Christian Article

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

Already a member? Sign In

1 Comment

Reply Samueljerry
9:55 AM on March 6, 2018 

Oops! This site has expired.

If you are the site owner, please renew your premium subscription or contact support.