Christian Devotion
ദൈവം തിന്‍മയെ സൃഷ്ടിച്ചുവോ?
Posted on June 13, 2011 at 10:29 PM |
ചോദ്യം: ദൈവം തിന്‍മയെ സൃഷ്ടിച്ചുവോ?
ഉത്തരം: ദൈവമാണ് എല്ലാവറ്റേയും സൃഷ്ടിച്ചതെങ്കില്‍ തിന്‍മയേയും അവനാണ് സൃഷ്ടിച്ചതെന്ന് തോന്നാവുന്നതാണ്. എന്നാല്‍, തിന്‍മ എന്നത് പാറക്കഷണത്തെപ്പോലെയോ വിദ്യുത്ഛക്തിയെ പോലെയോ ഉള്ള ഒരു "സാധനം" അല്ലല്ലോ! ഒരു ലിറ്റര്‍ അല്ലെങ്കില്‍ ഒരു കിലോ തിന്‍മ വാങ്ങുവാന്‍ പറ്റില്ലല്ലോ. തിന്‍മക്ക് അതില്‍ തന്നെ നിലനില്...പ് ഇല്ല എന്നുള്ളത് നാം മനസ്സിലാക്കണം. നന്‍മ ഇല്ലാതിരിക്കുന്ന അവസ്ഥയെയാണ് നാം തിന്‍മ എന്നു വിളിക്കുന്നത്. ഉദ്ദാഹരണമായി ഒരു ദ്വാരത്തെത്തന്നെ എടുക്കാം. ഒരു ദ്വാരത്തിനു തനിയായി നിലനില്‍പില്ല. മറ്റേതിങ്കിലും ഒരു വസ്തു ഉണടെനങ്കിലേ അതില്‍ ഒരു ദ്വാരം ഉണ്ടായിരിക്കുവാന്‍ കഴികയുള്ളൂ. മറ്റേതെങ്കിലും വസ്തുവിലുള്ള ഇല്ലായ്മ ആണ് ഒരു ദ്വാരം. ആ ദ്വാരം ഉള്ളിടത്ത് ആ വസ്തു ഇല്ല. അതു പോലെ ദൈവം സൃഷ്ടിച്ചപ്പോള്‍ സകലവും നല്ലതായി അവന്‍ സൃഷിച്ചു. അവന്‍ സൃഷ്ടിച്ച നല്ല കാര്യങ്ങളില്‍ ഒന്ന് തന്റെ സൃഷ്ടികള്‍ക്ക് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യമായിരുന്നു. വാസ്തവത്തില്‍ രണ്ടു ഉണ്ടെങ്കിലല്ലേ ഒന്നു തെരഞ്ഞെടുക്കുവാന്‍ കഴികയുള്ളൂ. അതുകൊണ്ട് ദൈവം തന്റെ സൃഷീകളായ ദൂതന്‍മാര്‍ക്കും മനുഷര്‍ക്കും നന്‍മ തെരഞ്ഞെടുക്കുവാനോ നന്‍മയെ തിരസ്കരിക്കുവാനോ ഉള്ള അവസരം കൊടുത്തു. അങ്ങനെ നന്‍മ തിരസ്കരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥാ വിശേഷത്തെയാണ് തിന്‍മ എന്നു നാം വിളിക്കുന്നത്.
വേറൊരു ഉദ്ദാഹരണം പറയട്ടെ. "തണുപ്പു എന്ന് ഒന്നുണ്ടോ" എന്നു ചോദിച്ചാല്‍ സാധാരണ ലഭിക്കുന്ന ഉത്തരം "ഉണ്ട്" എന്നായിരിക്കും, എന്നാല്‍ വാസ്തവത്തില്‍ അതു ശരിയല്ല. തണുപ്പ് എന്ന ഒന്നില്ല. തണുപ്പ് എന്നു പറഞ്ഞാല്‍ ചൂട് ഇല്ലാത്ത അവസ്ഥ എന്നാണ് അതിനര്‍ത്ഥം. അതുപോലെ ഇരുട്ട് എന്ന ഒന്നില്ല. വാസ്ഥവത്തില്‍ വെളിച്ചത്തിന്റെ അഭാവമാണ് ഇരുട്ട്. എന്നു പറഞ്ഞതുപോലെ നന്‍മയുടെ അഭാവമാണ് തിന്‍മ. അല്ലെങ്കില്‍ ഇങ്ങനെ പറയാം. ദൈവത്തിന്റെ അഭാവമാണ് തിന്‍മ. ദൈവമില്ലാത്ത സ്ഥലത്ത് തിന്‍മ വെളിപ്പടുന്നു എന്നര്‍ത്ഥം.
തിന്‍മയെ ദൈവം സൃഷ്ടിച്ചതല്ല; ദൈവം അനുവദിച്ചതാണ്. ദൈവം തിന്‍മയെ അനുവദിക്കാതിരുന്നാല്‍ ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് തെരഞ്ഞെടുപ്പിനു ഇടമില്ലാതെ ഇരുന്നിരിക്കും. നാമിന്നു "റോബോ"യെ ഉണ്ടാക്കിയിരിക്കുന്നതു പോലെയല്ല ദൈവം മനുഷനെ ഉണ്ടാക്കിയിരിക്കുന്നത്. വാസ്ഥവത്തില്‍ ഒരു തെരഞ്ഞെടുപ്പിനു സാദ്ധ്യത ഉണ്ടാകത്തക്കവണ്ണം മനുഷനു സ്വന്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദൈവത്തെ തെരഞ്ഞെടുക്കുവാനോ ദൈവത്തെ തിരസ്കരിക്കുവാനോ ഉള്ള അവസരമാണ് ദൈവം ഉണ്ടാക്കിയത്.
പരിമിതിയുള്ള മനുഷര്‍ എന്ന നിലയ്ക്ക് അപരിമിതനായ ദൈവത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ നമുക്ക് ഒരിക്കലും സാധിക്കയില്ല (റോമ.11:33,34). ചിലപ്പോള്‍ ദൈവം എന്തിനാണ് ഒരു കാര്യം ചെയ്യുന്നതെന്ന് നമുക്കു മനസ്സിലായി എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ അല്‍പം കഴിഞ്ഞ് മറിച്ചു ചിന്തിക്കേണ്ട സാഹചര്യവും ഉണ്ടായെന്ന് വന്നേക്കാം. ദൈവത്തിന്റെ കാഴ്ചപ്പാട് തന്റെ അനന്തതയുടേയും, തന്റെ നിത്യതയുടേയും അടിസ്ഥാനത്തില്‍ ഉള്ളതാണ്. നമ്മുടെ കാഴ്ചപ്പാട് ഭൌമീകവും, അത് പാപപങ്കിലവും നമ്മുടെ നശ്വര ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ഉള്ളതും ആണ്. മനുഷന്‍ പാപം ചെയ്യുമെന്നും അതിന്റെ ഫലമായി ശാപവും മരണവും ഉണ്ടാകുമെന്ന് മുന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് ദൈവം മനുഷനെ സൃഷ്ടിച്ച് ഈ ഭൂമിയില്‍ ആക്കിയത് എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. അതിനുത്തരം നിത്യതയിലേ ലഭിക്കയുള്ളു. നമുക്കറിയാവുന്ന സത്യം ദൈവം പരിശുദ്ധനും, സ്നേഹനിധിയും, കരുണാസാഗരനും ആയതു കൊണ്ട്, താന്‍ ചെയ്യുന്നതെല്ലാം നമ്മുടെ നന്‍മയ്ക്കും അവന്റെ മഹത്വത്തിനും വേണ്ടി ആയിരിക്കും എന്നതാണ്. മനുഷന് വാസ്തവത്തില്‍ തെരഞ്ഞെടുക്കുവാന്‍ ഒരു അവസരം ഉണ്ടാകേണ്ടതിന് തിന്‍മ ഉണ്ടാകുവാന്‍ ഒരു സാഹചര്യം അവന്‍ അനുവദിച്ചു. നമ്മുടെ സ്വന്ത തീരുമാനത്തില്‍ നാം അവനെ തെരഞ്ഞെടുക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. അല്ലായിരുന്നു എങ്കില്‍ നാം വെറും "റോബോ" പോലെ ഇരിക്കുമായിരുന്നു. തിന്‍മ അവന്‍ അനുവദിക്കാതിരുന്നെങ്കില്‍, മറ്റു മാര്‍ഗ്ഗമില്ലാതെ നാം അവനെ ആരാധിക്കേണ്ട സ്ഥിതിയില്‍ ഇരിക്കുമായിരുന്നു.
Categories: Malayalam Christian Article
Post a Comment
Oops!
The words you entered did not match the given text. Please try again.
Oops!
Oops, you forgot something.